പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച രാവിലെ മുതൽ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Representative Image
Representative Image

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ വിതരണ-സ്വീകരണ കേന്ദ്രമായ ബസേലിയോസ് കോളെജിൽ പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച രാവിലെ ആരംഭിക്കും. പോളിങ് ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ രാവിലെ 7 മണിക്ക് കോട്ടയം ബസേലിയോസ് കോളെജിൽ എത്തിച്ചേരണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്റ്റർ വി. വിഗ്‌നേശ്വരി അറിയിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനായുളള വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ കലക്ട്രേറ്റ് ട്രാഫിക് ഐലൻഡ് മുതൽ ബസേലിയോസ് കോളെജിന് മുൻവശത്തുളള ട്രാഫിക് ഐലൻഡ് വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുളളൂ.

പോളിങ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ:

എം.ഡി സെമിനാരി സ്‌കൂൾ പരിസരം, എം.ഡി സെമിനാരി സ്‌കൂളിന് സമീപമുള്ള ദേവലോകം അരമനയുടെ ഉടമസ്ഥതയിലുളള പാർക്കിങ് ഗ്രൗണ്ട്, ലൂർദ് സ്‌കൂൾ, ലൂർദ് പളളി, ഇവയുടെ ഗ്രൗണ്ടുകൾ, മാമ്മൻ മാപ്പിള ഹാളിന് സമീപമുള്ള യുഹാനോൻ മാർത്തോമ്മാ പള്ളിയുടെ ഗ്രൗണ്ട്, കാരാപ്പുഴ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com