ചോദ‍്യപേപ്പർ ചോർച്ച: എംഎസ് സൊല‍്യൂഷൻസ് സിഇഒ ഷുഹൈബിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

വിദേശത്തേക്ക് കടക്കാൻ സാധ‍്യതയുണ്ടെന്ന് കണക്കിലെടുത്താണ് നടപടി
Question paper leak: Lookout notice issued against MS Solutions CEO Shuhaib
ചോദ‍്യപേപ്പർ ചോർച്ച: എംഎസ് സൊല‍്യൂഷൻസ് സിഇഒ ഷുഹൈബിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്
Updated on

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ‍്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല‍്യൂഷൻസ് സിഇഒ ഷുഹൈബിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചോദ‍്യം ചെയ്യലിന് ഹാജരാകാൻ ആവശ‍്യപ്പെട്ടെങ്കിലും ചൊവാഴ്ചയും ഷുഹൈബ് ഹാജരായിരുന്നില്ല. ഈ സാഹചര‍്യത്തിൽ ഷുഹൈബ് വിദേശത്തേക്ക് കടക്കാൻ സാധ‍്യതയുണ്ടെന്ന് കണക്കിലെടുത്താണ് നടപടി.

ചോദ‍്യപേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഗൂഡോലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉൾപ്പെടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര‍്യ ടൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എംഎസ് സൊല‍്യൂഷൻസ് ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, കമ്പ‍്യൂട്ടർ, ലാപ്ടോപ് എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലായിരുന്നു ലഭിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com