Rahul Gandhi's visit to Kerala postponed
Kerala
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദർശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ നവംബര്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവെച്ചതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി. പദ്മനാഭന് രാഹുല്‍ ഗാന്ധി സമർപ്പിക്കും. കണ്ണൂരിലെ പുരസ്കാര ദാനത്തിന് ശേഷം രാവിലെ 11ന് എറണാകുളത്ത് നടക്കുന്ന മഹിളാ കോണ്‍ഗ്രസിന്‍റെ സംസ്ഥാനതല കണ്‍വെന്‍ഷനിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നും കെ. സുധാകരന്‍ അറിയിച്ചു.