
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിടലക്കം കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ പലയിടങ്ങളിലും നാശനാഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റ്യാടി, തൊട്ടിൽപ്പാലം മേഖലയിൽ 6 വീടുകൾ പൂർണമായും തകർന്നു. കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിലും വൈദ്യൂതിബന്ധം തടസപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.