മഴ; നാല് ജില്ലകളിൽ വ്യാഴാഴ്ച ഭാഗിക അവധി

പ്രൊഫഷണൽ കോളെജുകൾക്കും അവധി ബാധകമാണ്
Partial holiday in four districts

നാല് ജില്ലകളിൽ ഭാഗിക അവധി

file image

Updated on

പത്തനംതിട്ട: മഴയുടെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ഭാഗിക അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളെജുകൾക്കും അവധി ബാധകമാണ്.

കോഴിക്കോട്, വയനാട്, ആലപ്പുഴ, പത്തംതിട്ട എന്നീ ജില്ലകളിലാണ് വിവിധ താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപള്ളി എന്നീ താലൂക്കുകളിലാണ് അവധി. വയനാട്, കോഴിക്കോട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി. വയനാട്ടിൽ‌ പുളിഞ്ഞാല്‍ ഗവ. ഹൈസ്‌കൂള്‍, മക്കിയാട് ഹോളിഫേസ് സ്‌കൂള്‍, കൈതക്കൊല്ലി ഗവ. എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍.

logo
Metro Vaartha
www.metrovaartha.com