കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരികെ വിളിച്ച് ചെന്നിത്തല: തത്കാലം ഇല്ലെന്ന് റോഷി

'യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം. തത്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ'
കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരികെ വിളിച്ച് ചെന്നിത്തല: തത്കാലം ഇല്ലെന്ന് റോഷി

കോട്ടയം : കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവർ യുഡിഎഫിന്‍റെ ഭാഗമായിരുന്നല്ലോ, തിരികെ വന്നാൽ സന്തോഷമെന്നും അതിനെ പറ്റി ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ചെന്നിത്തല തൃശൂരിൽ പറഞ്ഞു.

എന്നാൽ, ക്ഷണം നിരസിച്ച് മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. ''യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം. തത്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ'', റോഷി പറഞ്ഞു.

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണെന്ന് ഓ‍ര്‍മ്മിക്കണമെന്നും റോഷി. ആ തീരുമാനം തെറ്റായി പോയെന്ന് യുഡിഎഫ് മനസിലാക്കിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com