
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ കെൽട്രോണിന്‍റെ വാദങ്ങൾ തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 151 കോടിയിൽ നിന്നും 232 കോടിയായി ഉയർത്തിയത് ചെലവിനാണെന്ന കെൽട്രോൺ എം ഡിയുടെ വാദം പൊളിക്കുന്ന സർക്കാർ ഉത്തരവ് പുറത്തുവിട്ട് രമേശ് ചെന്നിത്തല.
2020ലെ സർക്കാർ ഉത്തരവ് പ്രകാരം 5 വർഷത്തേക്ക് ക്യാമറ ഉൾപ്പെടെ ഉള്ളവയുടെ ഫെസിലിറ്റി മാനേജ്മെന്‍റ് അടക്കം ടെൻഡർ വിളിക്കാനാണ് പറഞ്ഞിരുന്നത്. എന്നാൽ കമ്പനിയുമായി എഗ്രിമെന്‍റ് വന്നപ്പോൾ ഇക്കാര്യം മനപൂർവ്വം ഒഴുവാക്കുകയായിരുന്നു. 151 കോടി രൂപ ക്വാട്ട് ചെയ്ത് കമ്പനിക്ക് ടെൻഡർ നൽകിയ ശേഷം അടുത്ത 5 വർഷത്തെ ഫെസിലിറ്റി മാനേജ്മെന്‍റിന് തുക കൈമാറുകയായിരുന്നു. ഇത് സർക്കാർ ഉത്തരവിന് വിരുദ്ധമാണ്.
ഇതുവഴി 81 കോടിയോളം രൂപയാണ് കമ്പനിക്ക് അധികമായി ലഭിച്ചത്. ഇത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്നും ഇക്കാര്യത്തിൽ ടെൻഡർ നടപടികളുടെ രേഖകൾ പുറത്തുവിടാൻ കെൽട്രോൺ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.