നിയമസഭാകക്ഷി യോഗം ഒഴിവാക്കി; ചെന്നിത്തല ഗുരുവായൂരിലേക്ക്

മേയ് 15ന് മലയാളി മാസം ഒന്നായതിനാൽ ക്ഷേത്ര ദർശനമാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം
Ramesh Chennithala skips CLP meeting

രമേശ് ചെന്നിത്തല

Updated on

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക് പോയി. മേയ് 15ന് മലയാളി മാസം ഒന്നായതിനാൽ ക്ഷേത്ര ദർശനമാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തിയിലാണെന്നാണ് സൂചന. സീനിയോറിറ്റി പരിഗണിക്കാതെ മുഖ‍്യമന്ത്രിയെ തീരുമാനിച്ചെന്നാണ് അദ്ദേഹത്തിന്‍റെ പരാതി.

മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുന്നുവെന്നാണ് മാധ‍്യമ റിപ്പോർട്ടുകൾ. മുഖ‍്യമന്ത്രി പ്രഖ‍്യാപനത്തിനു പിന്നാലെ മാധ‍്യമങ്ങളെ കാണാതെ അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിൽ നിന്നും പോയിരുന്നു.

logo
Metro Vaartha
www.metrovaartha.com