
കോട്ടയം: മലയാള മനോരമ ചീഫ് റിപ്പോർട്ടറായിരുന്ന സഞ്ജയ് ചന്ദ്രശേഖറിന്‍റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് (25,000 രൂപ) എൻട്രികൾ ക്ഷണിച്ചു.
മലയാള ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും 2022 നവംബർ 1 മുതൽ 2023 ഒക്റ്റോബർ 31വരെ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടുകളാണ് പരിഗണിക്കുക.
റിപ്പോർട്ടിറെ 3 പകർപ്പുകൾ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ്, കോട്ടയം 686 001 എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി: നവംബർ 25. ഫോൺ : 94471 04971.