കർണാടക ഒരുങ്ങി, സിദ്ധുവിനും കൂട്ടർക്കും വേണ്ടി: കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും

ഗവർണർ താവർചന്ദ് ഗെലോട്ടാവും സത്യവാചകം ചൊല്ലിക്കൊടുക്കുക
കർണാടക ഒരുങ്ങി,  സിദ്ധുവിനും കൂട്ടർക്കും വേണ്ടി: കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും

ബംഗളൂരു: കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേൽക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കൺഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമൊപ്പം 8 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. 34 അംഗങ്ങളാണ് നിയസഭയിലെ പരാമാവധി അംഗസംഖ്യ. ഗവർണർ താവർചന്ദ് ഗെലോട്ടാവും സത്യവാചകം ചൊല്ലിക്കൊടുക്കുക.

ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയായി

1. ജി. പരമേശ്വര

2. കെ.എച്ച്. മുനിയപ്പ

3. കെ.ജെ. ജോർജ്

4. എം.ബി. പാട്ടീൽ

5. സതീഷ് ജർക്കിഹോളി

6. പ്രിയങ്ക് ഖാർഗെ

7. രാമലിംഗ റെഡ്ഢി

8. സമീർ അഹമ്മദ് ഖാൻ

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യത്തിന്‍റെ വേദിയായി മാറും കർണാടക സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് നേതാക്കൾക്കു പുറമേ ബിജെപി ഇതര നേതാക്കൾക്കാണ് ക്ഷണം.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലിൻ, എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ, മ​ഹാ​രാ​ഷ്‌​ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ, ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ്, ഛത്തി​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ, രാ​ജ്സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌ലോ​ത്ത്, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‍വി​ന്ദ​ർ സി​ങ് സു​ഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com