ഓണാവധിക്കു ശേഷമുള്ള തിരക്ക്: എറണാകുളം - ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

സെപ്തംബർ മൂന്നിനു രാത്രി 8.25ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ട്രെയിൻ എ​ഗ്മോറിൽ എത്തും
ട്രെയിൻ. ഫയൽ ചിത്രം
ട്രെയിൻ. ഫയൽ ചിത്രം

തിരുവനന്തപുരം: എറണാകുളം -ചെന്നൈ എ​ഗ്മോർ റൂട്ടിൽ ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഓണാവധി കഴിഞ്ഞ് ഉണ്ടാകാനിടയുള്ള തിരക്ക് പരി​ഗണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകിയത്.

സെപ്തംബർ മൂന്നിനു രാത്രി 8.25ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ട്രെയിൻ എ​ഗ്മോറിൽ എത്തും.തിരിച്ച് നാലിന് പകൽ 2.10ന് എ​ഗ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പകൽ 3.15ന് എറണാകുളത്ത് ട്രെയിൻ എത്തും.

അതേസമയം, ഇത്തവണയും തിരുവനന്തപുരം, മലബാർ മേഖലകളിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചില്ല. ഇതുമൂലം ബം​ഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നിരവധി പേരാണ് അമിത ടിക്കറ്റ് നിരക്കിൽ സ്വകാര്യ ബസുകളെ ആശ്രയിച്ചത്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com