ഇ-വെഹിക്കിൾ വ്യവസായങ്ങൾക്കായി സ്പെഷ്യൽ സോൺ തുറക്കും: മന്ത്രി പി രാജീവ്‌

സംസ്ഥാനമോട്ടാകെ ഇവോക് ആരംഭിക്കുന്ന 30 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും ചാർജിങ് മൊബൈൽ അപ്ലിക്കേഷനും ഹൈബി ഈഡൻ എംപി ലോഞ്ച് ചെയ്തു
ഇ-വെഹിക്കിൾ വ്യവസായങ്ങൾക്കായി സ്പെഷ്യൽ സോൺ തുറക്കും: മന്ത്രി പി രാജീവ്‌

കളമശേരി: സംസ്ഥാനത്ത് ഇ-വെഹിക്കിൾ വ്യവസായങ്ങൾക്കായി സ്പെഷ്യൽ സോൺ തുറക്കുമെന്ന് മന്ത്രി പി രാജീവ്‌ പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് കേരളയുടെ (ഇവോക്) വാർഷിക സമ്മേളനം കളമശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാറ്ററി ഉൽപ്പാദനം, ടെക്നോളജി വികസനം തുടങ്ങിയ വൈദ്യുതി വാഹന അനുബന്ധ വ്യവസായങ്ങൾ പ്രത്യേക സോണിൽ പ്രവർത്തിപ്പിക്കാമെന്നാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. കെഎസ്ഇബിയുടേയും സ്വകാര്യ കമ്പനികളുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് കൂടുതൽ വൈദ്യുതി വാഹന ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനമോട്ടാകെ ഇവോക് ആരംഭിക്കുന്ന 30 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും ചാർജിങ് മൊബൈൽ അപ്ലിക്കേഷനും ഹൈബി ഈഡൻ എംപി ലോഞ്ച് ചെയ്തു.

സമ്മേളനത്തിന്റെ ഭാഗമായി സുസ്ഥിര ഊർജജ മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധർ പങ്കെടുത്ത വിവിധ സെമിനാറുകളും, അനുബന്ധ വ്യവസായങ്ങളുടെ പ്രദർശനങ്ങളും നടന്നു. ഇവോക് സംസ്ഥാന പ്രസിഡന്റ്‌ അഞ്ചൽ റെജിമോൻ, സെക്രട്ടറി ഡോ. രാജസേനൻ നായർ, ട്രെഷറർ എം ഐ വിശ്വനാഥൻ, ചാർജ്മോഡ് സിഇഒ രാമനുണ്ണി തുടങ്ങിയവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com