നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ 17ലേക്ക് മാറ്റി സുപ്രീം കോടതി

കേസ് 7 കൊല്ലമായല്ലോ എന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി
Supreme Court adjourned Pulsar Suni bail plea to 17
പൾസർ സുനി
Updated on

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്‍റെ യുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 17ലേക്ക് മാറ്റിവച്ച് സുപ്രീം കോടതി. വിചാരണ എന്തായി എന്ന് അറിയിക്കാനും സുപ്രീം കോടതി നിർദേശം നൽകി.

നടൻ ദിലീപിന്‍റെ അഭിഭാഷകൻ സുനിയെ 95 ദിവസം ക്രോസ് വിസ്താരം ചെയ്തെന്ന് അഭിഭാഷകൻ വ്യക്തമാക്കി. കേസ് 7 കൊല്ലമായല്ലോ എന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. ഇനി എത്ര സാക്ഷികളെ വിസ്തരിക്കണം എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദേശം നൽകി. ആരോഗ്യപ്രശ്നങ്ങൾ കാരണം ജാമ്യം നൽകണമെന്നാണ് സുനിയുടെ ആവശ്യം.

ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏഴര വര്‍ഷമായി ജയിലിലാണെന്നും ജാമ്യം നല്‍കണമെന്നുമാണ് സുനിയുടെ വാദം. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. നടൻ ദിലീപ് കൂടി പ്രതിയായ കേസിൽ 2017 ഫെബ്രുവരി 23 മുതല്‍ സുനി റിമാന്‍ഡിലാണ്.

Trending

No stories found.

Latest News

No stories found.