തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിലവിലെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. അണക്കെട്ട് പൊട്ടിയാൽ ആര് ഉത്തരം പറയും. കോടതികൾ ഉത്തരം പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്തപ്പാൻ ആവില്ല. കോടതികളിൽ നിന്ന് അത്തരത്തിലുള്ള ഉത്തരവുകൾ കൈപ്പറ്റി ഈ അവസ്ഥയിൽ കൊണ്ടു പോകുന്നവർ ഉത്തരം പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു.