തൃശൂർ: തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിരുന്നു. സംഘർഷങ്ങളൊന്നുമില്ലാതെ പൂരം ആസ്വദിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ ഹിതകരമല്ലാത്ത ചില സംഭവങ്ങളുണ്ടായി. എന്നും സുരേഷ് ഗോപി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ , ജില്ലാ കലക്റ്റർ, കമ്മിഷണർ , ദേവസ്വം ഭാരവാഹികൾ, എന്നിവരുടെ സംയുക്തയോഗമാണ് വിളിച്ചു ചേർത്തത്.
പൂരത്തിന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. എന്നാൽ അതിനകത്ത് വൈകാരികമായ ഇടപെടലുകൾ ഉണ്ടായെങ്കിൽ അതു മാറേണ്ടിയിരിക്കുന്നു.
ഈ വിശയം കോടതിയെ ധരിപ്പിക്കാനും സാങ്കേതികമായ മാറ്റങ്ങൾ വരുത്തി പൂരം പൂർവസ്ഥിതിയിലേക്ക് കൊണ്ടു വരാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യോഗമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഒരു സംഘത്തെ തന്നെ അയച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.