3 മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം കളിച്ച് ലഭിച്ച തുക വയനാടിന് നല്‍കി തമിഴ് ബാലിക

6 വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്ന ഹരിണിശ്രീ ലോകസമാധാനത്തിനായി തുടര്‍ച്ചയായി തിരുവണ്ണാമലയ്ക്ക് ചുറ്റും ഭതനാട്യം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു
tamil girl helping hands wayanad landslide
ഹരിണി ശ്രീ മുഖ്യമന്ത്രിക്ക് തുക കൈമാറുന്നു
Updated on

തിരുവനന്തപുരം: തമിഴ്നാട്ടില്‍ 3 മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക വയനാട്ടിലെ ദുരന്തബാധിതർക്കായി നല്‍കിയ ബാലികയുടെ വിവരങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ചു. തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂര്‍ സ്വദേശി ബാലമുരുകന്‍റെയും ദേവിയമ്മയുടെയും മകളായ 13 വയസുകാരി ഹരിണി ശ്രീയാണ് 3 മണിക്കൂര്‍ ഭരതനാട്യം അവതരിപ്പിച്ച് തുക സമഹാരിച്ചത്. ഇതോടൊപ്പം കൈയില്‍ സൂക്ഷിച്ച തുകയും ചേർത്ത് 15,000 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഇത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

6 വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്ന ഹരിണിശ്രീ ലോകസമാധാനത്തിനായി തുടര്‍ച്ചയായി തിരുവണ്ണാമലയ്ക്ക് ചുറ്റും ഭതനാട്യം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. കൂടാതെ, തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ നിന്ന് നിരവധി സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. നടൻ പ്രഭാസ് 2 കോടി, നടൻ ചിരഞ്ജീവിയും മകന്‍ രാം ചരണും ചേര്‍ന്ന് ഒരു കോടി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 5 ലക്ഷം രൂപ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഒരു ലക്ഷം രൂപ, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്‍റണി 50,000 നല്‍കി.

എസ്എന്‍ജെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു കോടി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 50 ലക്ഷം രൂപ. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്മെന്‍റ് ബാങ്ക് 50 ലക്ഷം ഉൾപ്പടെ വിവിധ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.