
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ആദ്യഘട്ട പ്രതിപ്പട്ടിക സമർപ്പിച്ചു. ലഹരിവിരുദ്ധ സ്ക്വാഡിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. സീനിയർ സിപിഒ ജിനേഷ്, സിപിഒമാരായ ആൽബിൻ, ജിനേഷ്, വിപിൻ എന്നിവർക്കെതിരാണ് കൊലക്കുറ്റം ചുമത്തിയത്. ഇതിനു പുറമേ കേസിൽ എസ്ഐ ഉൾപ്പെടെ എട്ട് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിരുന്നു. ഇതിനു പുറമേ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും സെപ്റ്റംബർ 7 നകം ഹാജരാക്കണമെന്നായിരുന്നു നിർദേശം. തുർന്നാണ് കേസിൽ ആദ്യ പ്രതിപ്പട്ടിക പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയത്.