തേജ് ചുഴലിക്കാറ്റ് മണിക്കൂറിൽ 220 കിലോമീറ്റർ വരെ ശക്തിയാർജിക്കും

കേരളത്തിൽ അടുത്ത മൂന്ന് ദിവസവും എല്ലാ ജില്ലയിലും ഇടി മിന്നലോടു കൂടിയ മഴ സാധ്യത
Tej cyclone
Tej cycloneSatellite image

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് അതീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

തുലാവർഷം സജീവമാകുന്നതിന്‍റെയും ചുഴലിക്കാറ്റിന്‍റെയും ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദവും കണക്കിലെടുത്ത് കേരളത്തിൽ അടുത്ത മൂന്ന് ദിവസവും എല്ലാ ജില്ലയിലും ഇടി മിന്നലോടു കൂടിയ മഴ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തെക്കൻ ജില്ലകളിലും മലയോര മേഖലയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് മഴ ശക്തമാകുമെങ്കിലും കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com