പിടിയിലായത് കുറുവ സംഘം; സ്ഥിരീകരിച്ച് പൊലീസ്

സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്‍റെ കാര്യത്തിൽ വ്യക്തത വരാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
The crucial finding of the police is that a small gang was caught in Mannancheri
പിടിയിലായത് കുറുവ സംഘം; സ്ഥിരീകരിച്ച് പൊലീസ്
Updated on

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മേഷണ ശ്രമത്തിനിടെ പിടിയിലായ പ്രതികൾ കുറുവ സംഘാംഗങ്ങൾ തന്നെയെന്ന് പൊലീസിന്‍റെ നിർണായക കണ്ടെത്തൽ. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ശനിയാഴ്ച രാത്രിയിൽ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രതി സന്തോഷിന്‍റെ നെഞ്ചിൽ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയാൻ നിർണായകമായത്. പാലായിൽ സമാനമായ രീതിയിൽ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലെ ഇരകൾ രാത്രിയായതിനാൽ മുഖം കണ്ടിരുന്നില്ല. കുറുവ സംഘത്തിൽ 14 പേരാണ് ഉളളത്.

പ്രതിയെ പിടിച്ച കുണ്ടന്നൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടി. ഇവ പൂർണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്‍റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്. സന്തോഷിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com