എല്‍.ഡി.എഫ് മാതൃകയില്‍ മതേതര ജനാധിപത്യസഖ്യമുണ്ടാകണം; ജോസ് കെ.മാണി

കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയും പിന്തുണക്കുന്ന കോർപ്പറേറ്റുകളുടെ സാമ്പത്തിക വളർച്ചക്ക് ഒത്താശ ചെയ്യുകയുമാണ് കേന്ദ്ര സർക്കാർ
എല്‍.ഡി.എഫ് മാതൃകയില്‍ മതേതര ജനാധിപത്യസഖ്യമുണ്ടാകണം; ജോസ് കെ.മാണി

കോട്ടയം: രാജ്യത്തെ തകര്‍ക്കുന്ന വര്‍ഗ്ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാതൃകയില്‍ ഇന്ത്യയിലെ പ്രാദേശിക കക്ഷികളെയും ജനാധിപത്യമതേരപാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയുള്ള വിശാലമായ സഖ്യം രാജ്യത്തുണ്ടാകേണ്ടത് അനിവാര്യമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് (എം) ജില്ലാ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നത് എൽ ഡി എഫാണ്.

കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയും പിന്തുണക്കുന്ന കോർപ്പറേറ്റുകളുടെ സാമ്പത്തിക വളർച്ചക്ക് ഒത്താശ ചെയ്യുകയുമാണ് കേന്ദ്ര സർക്കാർ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്കുള്‍പ്പടെ ബൂത്ത് തലം മുതല്‍ ചുമതല നല്‍കി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാൻ നേതൃയോഗം തീരുമാനിച്ചു. മാർച്ച് 17 ന് കോട്ടയത്ത് റബ്ബർ കർഷക മഹാ സംഗമം സംഘടിപ്പിക്കും.

റബ്ബർ ബോർഡ് മുൻ ചെയർപേഴ്സണും കേരള റബർ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ ഷീല തോമസ് ഐ എ എസ് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തും. മാർച്ച് 15 ന് മുമ്പായി നിയോജകമണ്ഡലം,മണ്ഡലം, വാർഡ് കൺവെൻഷനുകൾ പൂർത്തിയാക്കും. നാലാം തീയതി കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന യൂത്ത് ഫ്രണ്ട് ( എം ) പ്രതിനിധി സമ്മേളനത്തിൽ ജില്ലയിൽ നിന്നും മൂവായിരം യുവജനങ്ങൾ പങ്കെടുക്കും. ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു .തോമസ് ചാഴികാടൻ എം പി ,സ്റ്റീഫൻ ജോർജ് , വി റ്റി ജോസഫ് ,സണ്ണി തെക്കേടം ,സണ്ണി പാറപ്പറമ്പിൽ , ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബേബി ഉഴുത്തുവാൽ, സഖറിയാസ് കുതിരവേലി, പെണ്ണമ്മ ജോസഫ് , ജോസ് പുത്തൻ കാലാ, ടോബി തൈപ്പറമ്പിൽ , ജോസ് ഇടവഴിക്കൽ , ബെപ്പിച്ചൻ തുരുത്തി, ജോജി കുറത്തിയാടൻ, ലാലിച്ചൻ കുന്നിപ്പറമ്പിൽ , എ എം മാത്യു ആനിത്തോട്ടം, ബെന്നി വടക്കേടം എന്നിവർ പ്രസംഗിച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com