തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ സമരത്തിൽ; വിമാനങ്ങൾ വൈകുന്നു, വലഞ്ഞ് യാത്രക്കാർ

ശനിയാഴ്ച രാത്രി ആരംഭിച്ച പണിമുടക്ക് വിമാന സർവീസുകളെയും യാത്രക്കാരെയും ബാധിച്ചു
thiruvananthapuram airport strike updates
തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ സമരത്തിൽ; വിമാനങ്ങൾ വൈകുന്നു, വലഞ്ഞ് യാത്രക്കാർ
Updated on

തിരുവനന്തപുരം: തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക് തുടരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച പണിമുടക്ക് വിമാന സർവീസുകളെയും യാത്രക്കാരെയും ബാധിച്ചു.

എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം കരാർ ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്.

പണിമുടക്കുന്ന ജീവനക്കാർ‌ക്ക് പകരം ജീവനക്കാരെ നിയോ​ഗിക്കുന്ന നടപടികൾ തുടരുന്നുണ്ട്. സമരം ഉടൻ അവസാനിക്കില്ലെന്നാണ് വ്യക്തമാകുന്നത്. പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് തൊഴിലാളികൾ അറിയിക്കുന്നത്. 400 ഓളം ജീവനക്കാരാണ് സമരത്തിന്‍റെ ഭാഗമായിരിക്കുന്നതെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.

Trending

No stories found.

Latest News

No stories found.