ചാണ്ടിഉമ്മൻ യുഡിഎഫിൻ്റെ അഭിമാനം; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയവർ തന്നെ അദ്ദേഹത്തിൻ്റെ മരണ ശേഷവും കുടുംബാംഗങ്ങളെയും നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്നു
Thiruvanchoor Radhakrishnan
Thiruvanchoor Radhakrishnan

കോട്ടയം: പുതുപ്പള്ളിയിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മൻചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മൻ യുഡിഎഫിൻ്റെ അഭിമാനമാണെന്ന് കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയവർ തന്നെ അദ്ദേഹത്തിൻ്റെ മരണ ശേഷവും കുടുംബാംഗങ്ങളെയും നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്നതിൻ്റെ പുതുപ്പള്ളിയിലെ ജനങ്ങളുടെ രോഷമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇടതു സർക്കാരിൻ്റെ അഴിമതിയും വിലക്കയറ്റവും ചർച്ച ചെയ്യപ്പെടാതിരിക്കുവാനായി പുതുപ്പള്ളിയിൽ വികസനമില്ലന്ന ഇടതുപക്ഷത്തിൻ്റെ പ്രചരണത്തെ പുതുപ്പള്ളിയിലെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടുകൂടി പുച്ഛിച്ചു തള്ളിയിരിക്കുകയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.

യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ ക്ക് കോട്ടയം സീസർ പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

അമൽ ജോൺസൺ കൊടുവത്തിടം നിർമ്മിച്ച ഉമ്മൻചാണ്ടിയുടെ പ്രതിമ വേദിയിൽ വച്ച് അമൽ ജോൺസനും മാതാപിതാക്കളും ചേർന്ന് ചാണ്ടി ഉമ്മന് കൈമാറി. മോൻസ് ജോസഫ് എംഎൽഎ , മുൻ എംപി ജോയ് എബ്രഹാം ,കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഇ.ജെ ആഗസ്തി, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ ,ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, ഗ്രേസമ്മ മാത്യു , കുഞ്ഞ് ഇല്ലം പള്ളിൽ,തോമസ് കണ്ണന്തറ ,ഫിലിപ്പ് ജോസഫ് ,ടി സി അരുൺ , റ്റി.ആർ മദൻലാൽ ,തമ്പി ചന്ദ്രൻ ടോമി വേദഗിരി ,സാജു എം ഫിലിപ്പ് ,കെ.റ്റി ജോസഫ് , വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, എലിയാസ് സഖറിയാ ,ജയിസൺ ജോസഫ്, പി.എം. സലിം, തോമസ് കല്ലാടൻ,മുണ്ടക്കയം സോമൻ , ചിന്തു കുര്യൻ ജോയി, മാത്തുക്കുട്ടി പ്ലാത്താനം,ജോർജ് പുളിങ്കാട്, മേഴ്സി ജോൺ, സന്തോഷ് കാവുകാട്ട്,കെ.സി നായർ ,ബേബി തുപ്പലഞ്ഞി, പി.എം. നൗഷാദ്, ബിനു ചെങ്ങളം, വി.കെ അനിൽകുമാർ, പി.പി സിബിച്ചൻ, സാബു മാത്യു, സി സി ബോബി , സതിഷ് ചോള്ളാനി , തുടങ്ങിയവർ പ്രസംഗിച്ചു.

തൻ്റെ പിതാവിനെ ജീവിച്ചിരുന്നപ്പോൾ വേട്ടയടിവർ അദ്ദേഹത്തിൻ്റെ മരണ ശേഷവും എന്നെയും കുടുംബത്തെയും തെരഞ്ഞെടുപ്പിനു ശേഷവും നടത്തുന്ന വ്യക്തിഹത്യ കൊണ്ട് മനോവീര്യം തകർക്കാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കുമെന്നും ചാണ്ടി പറഞ്ഞു. ജാതിമത വർഗ ചിന്തകൾക്കതീതമായി എല്ലാവരെയും ഒറ്റക്കണ്ണോടു കൂടി കണ്ട് നാടിൻറെ വികസനത്തിനു വേണ്ടി നിലപാട് സ്വീകരിക്കുമെന്നും, സംസ്ഥാന സർക്കാരിൻ്റെ അഴിമതിയും , വിലക്കയറ്റവും അതിനെതിരെ ശക്തമായി പോരാടുമെന്നും ചാണ്ടി ഉമ്മൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com