തൊടുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന പാറമട തൊഴിലാളി മരിച്ചു

പാറമടയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായത്.
തൊടുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന പാറമട തൊഴിലാളി മരിച്ചു

തൊടുപുഴ: ആലക്കോട് പാറമടയില്‍ ഇടിമിന്നലേറ്റ് സെന്‍റ് മേരിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂപ്പാറ സ്വദേശി രാജ (45) വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു. കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം.

രാജയെക്കൂടാതെ, മൂന്നാര്‍ സ്വദേശി പ്രകാശ് (18), എരുമേലി സ്വദേശി അശ്വിന്‍ (22), കൊല്ലം സ്വദേശി അഖിലേഷ് (25), പെരുമ്പാവൂര്‍ സ്വദേശി അശോകന്‍((70), തമിഴ്നാട് സ്വദേശികളായ വിജയ് (22), സൂര്യ (22), ജയന്‍ (55), ധര്‍മലിംഗം (31), മദന്‍രാജ് (22), ജോണ്‍ (32) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവര്‍ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ തമിഴ്നാട് സ്വദേശി മദന്‍രാജിന്‍റെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പാറമടയില്‍ തൊഴിലാളികള്‍ക്കു വിശ്രമിക്കാന്‍ നിര്‍മിച്ചിരിക്കുന്ന താല്‍ക്കാലിക ഷെഡില്‍ മഴയത്തു തൊഴിലാളികള്‍ നില്‍ക്കുമ്പോഴാണു ശക്തമായ മിന്നലുണ്ടായത്. ശക്തമായ മിന്നലില്‍ വീണ തൊഴിലാളികളെ പരിസരത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലാണ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

തൊടുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന പാറമട തൊഴിലാളി മരിച്ചു
തൊടുപുഴയിൽ ഇടിമിന്നലേറ്റ് 8 പേർക്ക് പരിക്ക്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com