കൊല്ലം ജില്ലയിലെ കനാലുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സദാനന്ദപുരത്തുള്ള സബ് കനാലിന്‍റെയും സ്റ്റെപ്പ് വാട്ടർ ഫാളിന്‍റേയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് കനാലുകളിലേക്ക് സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടത്
കൊല്ലം ജില്ലയിലെ കനാലുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

കൊല്ലം: പാലരുവിയിലും കുറ്റാലത്തും നീരൊഴുക്ക് കുറഞ്ഞതോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളുലേക്ക് സഞ്ചാരികളുടെ വൻതിരക്ക്. അപകടങ്ങൾ സ്ഥിരമാകുന്ന പശ്ചാത്തലത്തിൽ കനാലുകളിൽ‌ ഇറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി.

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സദാനന്ദപുരത്തുള്ള സബ് കനാലിന്‍റെയും സ്റ്റെപ്പ് വാട്ടർ ഫാളിന്‍റേയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് കനാലുകളിലേക്ക് സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടത്. കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് എടുത്തു ചാടുന്നതും 50 അടിയിലേറെ ഉയരമുള്ള അക്വഡേറ്റിന്‍റെ മുകളിലൂടെ നടക്കുന്നതുമാണ് ഇവിടുത്തെ കാഴ്ച. മദ്യപിച്ചെത്തുന്നവർ സ്ഥിരമായി ബഹളം വച്ചതോടെ സ്റ്റെപ്പ് വാട്ടർ ഫാൾസിലേക്കുള്ള നീരൊഴുക്ക് ഇറിഗേഷൻ വകുപ്പ് കെട്ടിയടച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com