
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനായതിന്‍റെ ആത്മവിശ്വാസത്തിൽ ഐക്യ മുന്നണി വിപുലീകരിക്കാനുള്ള നീക്കവും ബുധനാഴ്ച നടക്കുന്ന യുഡിഎഫ് ഏകോപന സമതി യോഗത്തിലുണ്ടാകും.
നിയമസഭാ സമ്മേളന കാലമായതിനാൽ പാർലമെന്‍ററി പാർട്ടി യോഗത്തിൽ എംഎൽഎമാരുമായി ആദ്യം വിഷയം ചർച്ച ചെയ്യും. പിന്നാലെ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ വിഷയം ഉൾപ്പെടുത്താനാണു നീക്കം.
പുതുപ്പള്ളിയിലെ ഫലപ്രഖ്യാപനത്തിനു പിന്നാലെ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കേരളാ കോൺഗ്രസ് (എം) അടക്കമുള്ള കക്ഷികളെ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു.
മുന്നണിയുടെ രാഷ്‌ട്രീയാടിത്തറ വിപുലപ്പെടുത്തുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. ജോസഫ് വിഭാഗം നേതാക്കളുമായി കഴിഞ്ഞ ദിവസം കൂടിയാലോചനകൾ നടത്തിയതിൽ കേരള കോൺഗ്രസ് എം അടക്കമുള്ളവർ തിരിച്ചെത്തുന്നതിൽ എതിർപ്പില്ലെന്ന നിലപാടാണു മുന്നോട്ടുവച്ചത്.