തിരുവനന്തപുരം: മുഖ്യമന്ത്രി മണ്ടൻ കളിച്ച് ജനങ്ങളെ പൊട്ടരാക്കരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് രാജ്യത്തെ നിയമങ്ങളെക്കുറിച്ചും സംസ്ഥാനത്തിന്‍റെ ധനകാര്യ സ്ഥിതിയെക്കുറിച്ചും ധാരണയുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പെൻഷൻ മുടങ്ങുന്നതിനു പിന്നിൽ കേന്ദ്രസർക്കാർ പണം നൽകാത്തതു കൊണ്ടാണെന്ന ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. ഒക്‌ടോബർ മാസം നൽകാനുള്ള മുഴുവൻ തുകയും കുടിശിക അടക്കം കേന്ദ്രം നൽകി. 521.95 കോടി രൂപയാണു കേരളം ആവശ്യപ്പെട്ടത്. 602.14 കോടി രൂപ സാമൂഹിക സുരക്ഷാ പെൻഷനുകൾക്ക് വേണ്ടി കേന്ദ്രസർക്കാൻ കഴിഞ്ഞ മാസം നൽകിയതാണെന്നും രണ്ടാം ഗഡുവിനുള്ള അപേക്ഷ ഇതുവരെ സംസ്ഥാനം കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.