
കോട്ടയം: പുതുപ്പള്ളിയിൽ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാണ്ടി ഉമ്മന് അനുകൂല വിധി ഉണ്ടാകുമെന്നും പുതുപ്പള്ളിയില്‍ സിപിഎം-ബിജെപി ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ നേതാക്കളെ വെച്ച് ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേട്ടയാടിയെന്നും അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയാണെന്നും സതീശന്‍ വിമര്‍ശിച്ചു.
കേരളത്തിൽ വിലക്കയറ്റമില്ലെന്ന് വിശ്വസിക്കുന്ന ആൾ മുഖ്യമന്ത്രിയാണെന്നും സതീശൻ പരിഹസിച്ചു. എം.വി. ഗോവിന്ദൻ മലക്കം മാറിയാൽ വിദഗ്ധനാണ്, പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല, കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങളും സംസ്ഥാന സർക്കാരിന്‍റെ മാസപ്പടി അടക്കം ഉള്ള അഴിമതികളും പുതുപ്പള്ളിയില്‍ ചർച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ സിപിഎമ്മും ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.