മറുപടിയുണ്ടെങ്കിൽ പറയുക ഇല്ലെങ്കിൽ മിണ്ടാതിരിക്കുക; ധർമജൻ കോൺഗ്രസ് അംഗമല്ലെന്ന് സതീശൻ

മാധ്യമ പ്രവർത്തകയെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലാണ് ധർമജൻ സംസാരിച്ചത്
vd satheesan against dharmajan
വി.ഡി. സതീശൻ |ധർമജൻ ബോൾഗാട്ടി
Updated on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയ്ക്കിടെ അവതാരികയോടെ ക്ഷോഭിച്ച നടൻ ധർമജൻ ബോൾഗാട്ടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗുരുതരമായ തെറ്റാണ് ധർമജന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് സതീശൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ധർമജൻ. എന്നാൽ ധർമജൻ കോൺഗ്രസ് അംഗമല്ലെന്നും സതീശൻ വ്യക്തമാക്കി.

മാധ്യമ പ്രവർത്തകയെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലാണ് ധർമജൻ സംസാരിച്ചത്. അതിനെ അംഗീകരിക്കാനാവില്ല. നീതി നിഷേധിക്കപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്ന കാര്യങ്ങളിൽ പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ ഒരേ ജോലിയാണ് ചെയ്യുന്നത്. അവരെ അപമാനിച്ച് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. . മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ അത് പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുകയാണ് ചെയ്യേണ്ടതെന്നും സതീശൻ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.