
തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭയിൽ സഹകരിക്കില്ലെന്ന് ഉറച്ച നിലപാടുമായി പ്രതിപക്ഷം. നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷത്തിന്‍റേയും ആഗ്രഹം എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, റബ്ബർ കർഷകരുടെ സങ്കടത്തിൽ നിന്നുണ്ടായ വൈകാരിക പ്രതികരണമായെ ബിഷപ്പിന്‍റെ പ്രസ്താവനയെ കാണാനാവു എന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് ഭരണകൂടം യാതൊരു സംരക്ഷണയും നൽകുന്നില്ല, എന്നാൽ അതിന്‍റെ പേരിൽ ദേശീയ ഭരണകൂടത്തെ പിന്തുണക്കാനാവില്ല. സംഘപരിവാർ സംഘടനകൾ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് മേൽ ആക്രമണം നടത്തുകയാണ്. സ്റ്റാൻ സ്വാമിയെ ജയിലിൽ അടച്ച് കൊന്നവരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആർഎസ്എസ് ഭീഷണിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.