
വയനാട്: വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പാർട്ണർഷിപ്പ് മീറ്റ് സംഘടിപ്പിച്ചു.ജില്ലയിലെ വിവിധ ഹോട്ടൽ/റിസോർട്ട്/ ഹോം സ്റ്റേ നടത്തിപ്പുകാരുടെ സംഘടനയായ വയനാട് ഡെസ്റ്റിനേഷൻ മെയ്ക്കേഴ്‌സിന്‍റെ സഹകരണത്തോടെയാണ് തമിഴ്നാട് കോയമ്പത്തൂരിൽ വെച്ച് വയനാട് ടൂറിസം പാർട്ണർഷിപ്പ് മീറ്റ് സംഘടിപ്പിച്ചു.
തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള 200 അധികം ടൂർ ഓപ്പററ്റർമാർ/ ട്രാവൽ ഏജൻസികൾ തുടങ്ങിയവർ മീറ്റിൽ പങ്കെടുത്തു കോയമ്പത്തൂർ റെസിഡൻസി ടവർ ഹോട്ടലിൽ വെച്ച് മാർച്ച് 15 ന് ആരംഭിച്ച വയനാട് ടൂറിസം പാർട്ണർഷിപ്പ് മീറ്റ് ഡിടിപിസി സെക്രട്ടറി ശ്രീ. അജേഷ്. കെ.ജി ഉൽഘാടനം നിർവ്വഹിച്ചു.
വയനാട് ജില്ലയിൽ നിന്നുള്ള 50 ൽ അധികം വരുന്നഹോട്ടൽ/റിസോർട്ട്/ ഹോം സ്റ്റേ സ്ഥാപനങ്ങൾ പുതിയ തമിഴ്നാട്ടിലെ വിവിധ ടൂറിസം ബിസ്സിനസ്സ് സംരംഭങ്ങളുമായി ധാരണാപത്രങ്ങളായി. കേരള തനിമ നിറഞ്ഞ വാദ്യഘോഷങ്ങളോടെ അതിഥികൾക്ക് ഡിടിപിസി സ്വീകരണം ഏർപ്പെടുത്തിയിരുന്നു. ഈറോഡ്, സേലം, കോയമ്പത്തൂർ തുടങ്ങിയ ഇടങ്ങളിലെ വിവിധ ട്രാവൽ അസോസിയേഷനുകളും പാർട്ണർഷിപ്പ് മീറ്റിൽ സഹകരിച്ചു.