
കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ 44 കാരന് ദാരുണാന്ത്യം. ആറളം ഫാമിലെ പത്താം ബ്ലോക്ക് സ്വദേശി രഘുവാണ് കൊല്ലപ്പെട്ടത്.
ഒരുകൂട്ടം ആളുകൾ ഒന്നിച്ചാണ് വിറക് ശേഖരിക്കാനായി ആറളം ഫാമിലേക്ക് പോയത്. കാട്ടാനയുടെ മുന്നിൽ പെട്ടതും എല്ലാവരും ഓടി രക്ഷപെടുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ രഘുവിനെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.