
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുതൂർ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചൻ (60) ആണ് മരിച്ചത്.
വൈകുന്നേരം ആടിന് പുല്ലുവെട്ടാനായി പേയപ്പോഴായിരുന്നു സംഭവം. കാട്ടാനയുടെ മുന്നിൽപ്പെട്ട നഞ്ചനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.