കോഴിക്കോട്ട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരി മരിച്ചു

ഫാത്തിമ അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ പിടിച്ചതാണ് ഷോക്കേൽക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു
employee dies after shawl gets tangled in grinding machine

കോഴിക്കോട്ട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരി മരിച്ചു

file image

Updated on

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് സ്ത്രീ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിന് മുകളിൽ വീണാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്‍റെ ശിഖരം ഒടിഞ്ഞു വീഴുന്നതിന്‍റെ ശബ്ദം കേട്ടാണ് പുറത്തിറങ്ങിയപ്പോഴാണ് ഫാത്തിമ അപകടത്തിൽപെട്ടത്. മരത്തിന്‍റെ ശിഖിരം ഒടിഞ്ഞ് വൈദ്യുതി കമ്പിയിൽ വീഴുകയായിരുന്നു.

ഫാത്തിമ അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ പിടിച്ചതാണ് ഷോക്കേൽക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഷോക്കേറ്റതിനു പിന്നാലെ ഫാത്തിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com