ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകുന്നു 6 ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകീടി ശക്തമായ മഴയ്ക്കാണ് സാധ‍്യത
Cyclone; Yellow alert in 6 districts as rains intensify in the state
ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകുന്നു 6 ജില്ലകളിൽ യെലോ അലർട്ട്
Updated on

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച്ച മുതൽ മഴ വീണ്ടും ശക്തമാവുന്നു. ശനിയാഴ്ച്ച 6 ജില്ലകളിൽ യെലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകീടി ശക്തമായ മഴയ്ക്കാണ് സാധ‍്യത. മണികൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ‍്യതയുണ്ട്.

ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും 7 ജില്ലകളിൽ യെലോ അലർട്ടായിരിക്കും. കടൽ ക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ‍്യതയുള്ളതിനാൽ ഞായറാഴ്ച്ച മുതൽ മത്സ‍്യ ബന്ധനത്തിന് വിലക്കുണ്ട്.

Trending

No stories found.

Latest News

No stories found.