
കോഴിക്കോട്: തൊണ്ടയാട് രാമനാട്ടുകരയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ദേശീയപാത ബൈപാസിലാണ് അപകടം ഉണ്ടായത്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്‌ന മൻസിൽ പി ഹുസൈൻ (32) ആണ് മരിച്ചത്.
ഹുസൈന്‍റെ വാഹനം റോഡിലേക്ക് മറിഞ്ഞ് വീണപ്പോൾ പിന്നാലെ വന്ന വന്ന കോൺക്രീറ്റ് മിക്സ്ചർ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുസൈൻ സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.