വൈദ്യുതി മോഷ്ടിച്ച് മീൻ പിടുത്തം; ഷോക്കേറ്റ് യുവാവ് മരിച്ചു

ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി വലിച്ച് മീൻപിടിക്കുന്നതിനിടെയാണ് അപകടം നടന്നത്
വൈദ്യുതി മോഷ്ടിച്ച് മീൻ പിടുത്തം; ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട്: മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ നാട്ടുകൽ സ്വദേശി മനോജ് (30) ആണ് മരിച്ചത്. ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി വലിച്ച് മീൻപിടിക്കുന്നതിനിടെയാണ് അപകടം നടന്നത്.

വീടിന് സമീപത്തെ തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്കൊപ്പമുണ്ടായിരുന്നു 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com