‘കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരന്‍റെ റോൾ ഗണേഷ് സിനിമയിലും ജീവിതത്തിലും മനോഹരമായി പകർന്നാടി’; രാഹുൽ മാങ്കൂട്ടത്തിൽ

''എനിക്കെന്‍റെ ഭാര്യയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്‍റെ മകനാണ് എന്ന് ബാലകൃഷ്ണ ള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല''
KB Ganesh Kumar And Rahul Mankoottathil
KB Ganesh Kumar And Rahul Mankoottathil

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിയാക്കിയതിനു പിന്നിലെ ഗൂഢാലോചയിൽ ഗണേഷ് കുമാറടങ്ങുന്നവരുണ്ടെന്ന സിബിഐ റിപ്പോർട്ടിന് പിന്നാലെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കൂടെ നിന്ന് ഒടുവിൽ കാലുവാരുന്ന ഒറ്റുകാരന്‍റെ വേഷം സിനിമയിൽ ഗണേഷ് കുമാർ ഏറെ പകർന്നാടിയിട്ടുണ്ട്. അത് തന്നെയാണ് അദ്ദേഹം ജീവിതത്തിലും പകർന്നാടുന്നതെന്നായുന്നു രാഹുൽ മാങ്കൂട്ടത്തിന്‍റെ വിമർശനം. ഫെയ്സ് ബുക്കിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത് .

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...........

കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്‍റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്‍റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോൾ അഭയം കൊടുത്ത പിണറായി വിജയോനാടായാലും.

നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലിൽ യാതൊരു അത്ഭുതവുമില്ല. അത് എല്ലാവർക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്‍റെ ഔദാര്യം തന്നെയാണ് ഗണേഷ്കുമാറിന്‍റെ പൊതുജീവിതം.

ഇപ്പോൾ ഇടയ്ക്കൊക്കെ സർക്കാർ വിമർശനമൊക്കെ നടത്തി UDFലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് UDF പത്തനാപുരം MLA ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും.....

പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല....

'എനിക്കെന്‍റെ ഭാര്യയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്‍റെ മകനാണ്' എന്ന് ബാലകൃഷ്ണപിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com