
കോഴിക്കോട്: പതങ്കയത്ത് കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിനിടെ പുഴയിൽ കുടുങ്ങിയ രണ്ടു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. താനൂർ സ്വദേശികളായ രണ്ടു പേരാണ് മലവെള്ളപ്പാച്ചിലിനിടെ കോടഞ്ചേരി പുഴയിൽ കുടുങ്ങിയത്.
വെള്ളം അപ്രതീക്ഷിതമായി ഉയർന്നതിനെത്തുടർന്ന് പരിഭ്രമിച്ച യുവാക്കൾ പുഴയുടെ മധ്യത്തിലുള്ള പാറകളിൽ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ വലിയ വടങ്ങൾ കെട്ടിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്.