വർണ്ണ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസയാത്ര; കേസെടുത്ത് പൊലീസ്

വിവാഹഘോളത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് റോഡിൽ കാഴ്ച മറക്കുന്ന തരത്തിൽ കാറോടിച്ചത്.
Youths dangerous car driving spreading colored smoke kozhikode
വർണ്ണ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസയാത്ര; കേസെടുത്ത് പൊലീസ്
Updated on

കോഴിക്കോട്: നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസയാത്ര. സംഭവത്തൽ കാര്‍ ഡ്രൈവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

വിവാഹഘോഷത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് റോഡിൽ കാഴ്ച മറക്കുന്ന തരത്തിൽ കാറോടിച്ചത്. 2 കാറുകളിൽ നാദാപുരം ആവോലത്ത് മുതൽ പാറക്കടവ് വരെ 5 കി.മി ദൂരത്തിലായിരുന്നു അപകട യാത്ര നടത്തിയത്. ഒരു കാർ പൊലിസ് കസ്റ്റഡിയിൽ എടുത്തു. വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്.

ഞായറാഴ്ച വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. വാഹനങ്ങൾക്ക് സൈഡ് നൽകാതെയും റോഡിൽ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവർ പുക പടർത്തിയത്. പിന്നിൽ സഞ്ചരിച്ച വാഹനങ്ങളിലെ ആളുകൾ ദൃശ്യം പകർത്തുകയായിരുന്നു. കാറിൽ നിന്നും വിവിധ നിറങ്ങളിലുള്ള പുക ഉയരുന്നതും അത് യാത്രക്കാർക്ക് തടസമുണ്ടാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് നടപടിയെടുത്തത്.

Trending

No stories found.

Latest News

No stories found.