കോഴിക്കോട്: കോഴിക്കോട് എടച്ചേരിയിൽ ഇടിമിന്നലേറ്റ് ഏഴുപേർക്ക് പരിക്ക്. എട്ടാം വാർഡ് എടച്ചേരി നോർത്തിലാണ് സംഭവം. തൊഴിലുറപ്പ് സ്ത്രീകൾക്കാണ് മിന്നലേറ്റത്.
ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ആറു പേരെ നാദാപുരം ആശുപത്രിയിലും ഒരാളെ വടകര ഗവൺമെന്‍റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.