ഇടുക്കിയിലെ കനത്ത മഴയിൽ റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ; അത്ഭുതകരമായി രക്ഷപ്പെട്ട് വൈദികൻ

കോട്ടയത്തെ മലയോര പ്രദേശങ്ങളിൽ പലയിടത്തും മലവെള്ളപാച്ചിൽ
Car washed away by floods in Idukki, priest escapes
ഇടുക്കിയിലെ കനത്ത മഴയിൽ റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ; അത്ഭുതകരമായി രക്ഷപ്പെട്ട് വൈദികൻ
Updated on

ഇടുക്കി: മുള്ളരിങ്ങാട് നേര്യമം​ഗലം, അടിമാലി മേഖലകളിൽ കനത്ത മഴ. മുള്ളരിങ്ങാട് മേഖലയിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുള്ളരിങ്ങാട് വൈദികന്‍റെ കാർ‌ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

കനത്ത മഴയെത്തുടർന്ന് മുള്ളരിങ്ങാട് - തലക്കോട് റോഡിൽ വെള്ളം കയറിയിരുന്നു. റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ പുഴയിലേക്ക് മറിയുകയായിരുന്നു. ഒഴുകിപ്പോയ കാറിൽ നിന്ന് അത്ഭുതകരമായിട്ടാണ് വൈദികൻ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടു. മുള്ളരിങ്ങാട് മേഖലയിൽ ഇന്നലെ പെയ്ത മഴയിൽ വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടുണ്ട്. വലിയകണ്ടം, തറുതല എന്നിവടങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അതേസമയം, കോട്ടയം ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പലയിടത്തും മലവെള്ളപാച്ചിലുണ്ടായി. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വെള്ളം കയറിയതായും ഗതാഗത തടസമുണ്ടായതായും വിവരമുണ്ട്.

Trending

No stories found.

Latest News

No stories found.