ചേർത്തല : മുട്ടം സെന്‍റ് പാരീഷ് ഫാമിലി യൂണിയന്‍റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി. മുട്ടം സെന്‍റ് മേരീസ് ഫൊറോന വികാരി റവ.ഡോ.ആന്‍റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു. പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ അധ്യക്ഷത വഹിച്ചു. ഫാ. ബോണി കട്ടക്കകത്തൂട്ട്, ട്രസ്റ്റി അഗസ്റ്റിൻ ചെറുമുറ്റം, മനോജ് ജോസഫ്, ടി.പി. ജോസഫ്, ആന്‍റണി മാവുങ്കൽ, ഡീക്കൻ ബിബിൻ എന്നിവർ പ്രസംഗിച്ചു.