

ചന്ദന
കോഴിക്കോട്: കോടഞ്ചേരിയിൽ ബിരുദ വിദ്യാർഥിനിയായ നൃത്താധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്‍റെ മകൾ ചന്ദന (19)യാണ് മരിച്ചത്. മടപ്പള്ളി ഗവൺമെന്‍റ് കോളെജ് ബിരുദ വിദ്യാർഥിനിയാണ്.
നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹംം നാദാപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.