കാറും ലോറിയും കൂട്ടിയിടിച്ച് ബൈസൺവാലി സ്വദേശി മരിച്ചു

സംഭവത്തിൽ പൊലീസ് കേസെടുത്തു.
kottayam car accident one death

കാറും ലോറിയും കൂട്ടിയിടിച്ച് ബൈസൺ വാലി സ്വദേശിക്ക് ദാരുണാന്ത്യം

Updated on

കോട്ടയം: കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 58 വയസുകാരന് ദാരുണാന്ത്യം. പാലാ കിടങ്ങൂരിൽ തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് അപകടം ഉണ്ടായത്. ഇടുക്കി ബൈസൺ വാലി സ്വദേശി ഷാജി സെബാസ്റ്റ്യനാണ് (58) മരിച്ചത്. പാലാ ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിനു പിന്നാലെ അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഷാജി സെബാസ്റ്റ്യനെ പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും കാർ ഡ്രൈവർക്കും പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com