തൃശൂരിൽ ലോറിക്ക് തീപിടിച്ചു

ചകിരി നാര് വൈദ്യുതി കമ്പിയില്‍ ഉരസിയതാണ് കാരണമെന്നാണ് കരുതുന്നത്.
lorry caught fire in Thrissur
തൃശൂരിൽ ലോറിക്ക് തീപിടിച്ചുfile
Updated on

തൃശൂർ: വേലൂർ തയ്യൂരിൽ ലോറിക്ക് തീപിടിച്ചു. തയ്യൂരിലെ ഏബല്‍ കിടക്ക നിര്‍മ്മാണ കമ്പനിയിലേക്ക് ചകിരി നാരുമായി പോയ ലോറിക്കാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്.

ലോറിക്ക് മുകളില്‍ ഉയര്‍ന്ന് നിന്നിരുന്ന ചകിരി നാര് വൈദ്യുതി കമ്പിയില്‍ ഉരസിയതാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കുന്നംകുളത്ത് നിന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. മുമ്പും ഈ കമ്പനിയില്‍ വന്‍ തീപ്പിടുത്തമുണ്ടായിട്ടുണ്ടെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.