
കോട്ടയം: ദീപാവലി ആഘോഷത്തിനിടെ കോട്ടയം കൊക്കോ ലാറ്റക്സ് നിർമാണ ഫാക്റ്ററിയിൽ തീ പിടിത്തം. ഫാക്റ്ററിയുടെ ഉള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികൾ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതാണ് തീ പിടിത്തത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
വിഷയത്തിൽ ഇതു വരെ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.