
കോട്ടയം: മറ്റക്കരയിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ അകലക്കുന്നം പഞ്ചായത്തിലെ നെല്ലിക്കുന്ന് ഭാഗത്ത് കനത്ത നാശം. ആനിപ്പതാലിൽ രാജശേഖരൻ നായരുടെ വീട്ടിലെ വയറിംഗ് ഉൾപ്പെടെയുള്ള ഇടിമിന്നലിൽ നശിച്ചു. വൈദ്യുതി മീറ്റർ, സ്വിച്ച് ബോർഡുകൾ, മോട്ടോർ എന്നിവ ഉള്ളപ്പെടെ വീട്ടിലെ ഭൂരിഭാഗം ഉപകരണങ്ങളും മിന്നലിൻ്റെ ആഘാതത്തിൽ നശിച്ചു.
50,000 രൂപയിൽ കൂടുതൽ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.തച്ചിലേട്ട് വീട്ടിൽ ശ്രീകാന്തിൻ്റെ വീട്ടിലെ ആർസിസിബി ഉൾപ്പെടെയുള്ളവ ഇടിമിന്നൽ ഏറ്റ് നശിച്ചു. ഇൻവേർട്ടർ , സീലിങ് ഫാൻ എന്നിവ തകരാറിലായി. ഏകദേശം 10,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.