Local
പത്തനംതിട്ട -കോട്ടയം ജില്ലാ പൊലീസ് മേധാവിമാർക്ക് മാറ്റം
കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് പകരം ഷാഹുൽ ഹമീദ് കോട്ടയം ജില്ലാ പോലീസ് മേധാവിയാകും. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്തിന് പകരം സുജിത്ത് ദാസ് എത്തും.
കോട്ടയം: പത്തനംതിട്ട-കോട്ടയം ജില്ലാ പൊലീസ് മേധാവിമാർക്ക് മാറ്റം. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് പകരം ഷാഹുൽ ഹമീദ് കോട്ടയം ജില്ലാ പോലീസ് മേധാവിയാകും. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്തിന് പകരം സുജിത്ത് ദാസ് എത്തും. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻസ് ബ്യൂറോ ഹെഡ് ക്വാർട്ടേഴ്സിലെ എസ്പി ആയാണ് മാറ്റം.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്തിന് അഡീഷണൽ ഡയറക്റ്റർ ജനറൽ ഓഫ് പൊലീസ് സ്പെഷ്യൽ ഓഫീസർ ആയിട്ടാണ് നിയമനം.