ഭാര്യയെ കുത്തിക്കൊന്ന് ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ

വെള്ളിയാഴ്ചയാണു ഭാര്യ കുളത്തുപ്പുഴ ആറ്റിന്‍കിഴക്കേക്കര മനുഭവനില്‍ രേണുകയെ സനുക്കുട്ടന്‍ കൊലപ്പെടുത്തിയത്.
Suspect who stabbed wife to death and went into hiding commits suicide

സനുക്കുട്ടൻ

Updated on

കൊല്ലം: ഭാര്യയെ കൊന്നശേഷം ഒളിവില്‍ പോയ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപുഴ സ്വദേശി സനുക്കുട്ടൻ ആണ് മരിച്ചത്. വീടിനു സമീപത്തെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണു ഭാര്യ കുളത്തുപ്പുഴ ആറ്റിന്‍കിഴക്കേക്കര മനുഭവനില്‍ രേണുകയെ സനുക്കുട്ടന്‍ കൊലപ്പെടുത്തിയത്.

കൊലപാതകത്തിനു ശേഷം ഇയാള്‍ വനത്തിനുള്ളില്‍ ഒളിക്കുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. സനുക്കുട്ടന് ഭാര്യയെ സംശയമുണ്ടായിരുന്നു. കുട്ടികളുടെ മുന്നില്‍ നിന്നു രേണുവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കത്രിക ഉപയോഗിച്ച് കഴുത്തിലും പുറത്തും വയറ്റിലും കുത്തുകയായിരുന്നു.

ആഴത്തിലുള്ള മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com