
നടുവണ്ണൂർ: വയലിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മൂലാട് ചക്കത്തൂർ വിജയലക്ഷ്മി (64) ആണ് മരിച്ചത്. ഞായറാഴ്ച പശുവിന് പുല്ല് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ദാരുണമായ സംഭവം.
വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന ഇവരെ തിങ്കളാഴ്ച രാവിലെയായിട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്നു നടത്തിയ തെരച്ചിലിലാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.